കുട്ടനാട്: സമൂഹത്തിലെ തിന്മകള്ക്കെതിരേ ശക്തമായി പോരാടി കാലഘട്ടങ്ങള്‍ക്കു മുമ്പു യുവതലമുറയെ ചേര്‍ത്ത് പിടിച്ച പുണ്യാത്മാവായിരുന്നു ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയെന്ന് റെജി ചെറിയാന് എംഎല്‍എ. കുട്ടനാട് വൈഎംസിഎ ചമ്പക്കുളം കുര്യാളശേരി ഭവനില്‍ നടത്തിയ 101-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാടിനെയും ചങ്ങനാശേരി അതിരൂപതയേയും ആഗോള സഭയെയും സ്നേഹിച്ച പുണ്യ പുരുഷന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി. സമൂഹത്തില്‍ നിന്നും അകറ്റപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനും സംരക്ഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞതായും റെജി ചെറിയാന് കൂട്ടിച്ചേര്‍ത്തു. കുട്ടനാട് വൈഎംസിഎ ചമ്പക്കുളം കുര്യാളശേരി ഭവനില്‍ നടത്തിയ 101-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈഎംസിഎ പ്രസിഡന്റ് ടോമിച്ചന് മേപ്പുറം അധ്യക്ഷത വഹിച്ചു ഫാ. ആന്റണി തേവാരി, ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, ട്രഷറര്‍ കെ.ജെ. ജെയിംസ് കൊച്ചു കുന്നേൽ, ജെ.കുര്യാക്കോസ് തോട്ടാംമഠം, ബാബു വടക്കേകളം, ടോമിച്ചന് ചേന്നാട്ടുശേരി, ചാക്കപ്പന് ആന്റണി പഴയവീട് പള്ളത്തുശേരി, ബ്ലോക്ക് പഞ്ചായത്തംഗം മിനി ജെയിംസ്, സുനില്‍ കുര്യാളശേരി, സിസ്റ്റര്‍ മേഴ്സിറ്റ എസ്എബിഎസ്, സിസ്റ്റര്‍ റിയ മേരി എസ്എബിഎസ്, ടോമിച്ചന് കുര്യാളശേരി എന്നിവര്‍ പ്രസംഗിച്ചു.